വർക്കലയിൽ ഭക്ഷ്യവിഷബാധ. കുട്ടികളടക്കം 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



 തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യവിഷബാധ. കുട്ടികളടക്കം 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെമ്പിൾ റോഡിലെ സ്‌പൈസി ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു കുടുംബത്തിലെ 9 പേർ ഉൾപ്പെടെ 21 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഇവർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. സംഭവത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് ഹോട്ടൽ സീൽ ചെയ്തു

Post a Comment

Previous Post Next Post