കൊടുവള്ളിയില്‍ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് തീപിടിച്ച് 2 മരണം



കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്കിന് തീപിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ചത് ബാലുശ്ശേരി കണ്ണാടിപ്പൊയിൽ സ്വദേശി അഭിനന്ദ്, കിനാലൂർ സ്വദേശി ജാസിർ എന്നിവരാണ്. ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമാണ് ബൈക്കിന് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.


മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നേരത്തെ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സംശയിച്ചിരുന്നത്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും തിരിച്ചറിഞ്ഞത്


ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ദൃക്സാക്ഷി. പുലർച്ചെ നാലരയ്ക്ക് ശേഷമാണ് സംഭവമെന്നും വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും ദൃക്സാക്ഷി പറഞ്ഞു. ബൈക്ക് മറിഞ്ഞ് പൂർണ്ണമായി കത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ തന്നെ കെഎസ്ഇബിയിലും ഫയർ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും വിളിച്ചു വിവരമറിയിച്ചു. അവരെത്തിയാണ് തീയണച്ചതെന്നും ദൃക്സാക്ഷി പറഞ്ഞു. കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച ബൈക്ക് പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു.

Post a Comment

Previous Post Next Post