ഗർഭിണിയായ 19കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


തിരുവനന്തപുരം: ഒന്നര മാസം ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റൂർ മൂങ്ങോട് പേരേറ്റിൽ കാട്ടിൽവീട്ടിൽ ലക്ഷ്‌മി(19) ആണ് മരിച്ചത്. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്‌തതാണെന്നാണു പ്രാഥമിക നിഗമനം.


പേരേറ്റിൽ ശങ്കരൻമുക്കിന് സമീപത്തെ വാടകവീട്ടിൽ ഇന്നലെ വൈകീട്ടാണു ജനലിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഗർഭിണി ആയതിനാൽ പഠിക്കാൻ പോകുന്നത് ഭർത്താവ് വിലക്കിയതായി റിപ്പോർട്ടുണ്ട്. ഗർഭച്ഛിദ്രം നടത്താൻ പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ വീട്ടുകാർ സമ്മതിച്ചില്ലെന്നും പറയുന്നുണ്ട്. ഇതാകാം ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.

സംഭവസ്ഥലത്ത് വർക്കല എ.എസ്.പിയുടെ നേതൃത്വത്തിൽ ഫോറൻസിക് പരിശോധന നടന്നു. കടയ്ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post