തിരുവനന്തപുരം വര്‍ക്കലയില്‍ ഫ്ലോട്ടിങ് ബ്രിജിന്റെ കൈവരി തകര്‍ന്ന് അപകടം. 15 പേര്‍ കടലില്‍ വീണു. അപടകടത്തില്‍പെട്ടവരെ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ഉയര്‍ന്ന തിരമാലയില്‍ കൈവരി തകരുകയായിരുന്നു. രണ്ടു മാസം മുന്‍പാണ് വര്‍ക്കല പാപനാശം ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്തത്.