കോഴിക്കോട് അരീക്കാട് സ്വദേശികളായ സിറാജ്-ഷഹബാസ് ദമ്പതികളുടെ മകളാണ് ഏഴര വയസുകാരി ജന്നജമീല(7). ഇന്നലെ രാത്രി വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
ഖത്തറിലെ പൊഡാര്‍ പേൾ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ജന്നാജമീല. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു._
കണ്ണൂര്‍ ചുഴലി സ്വദേശിയായ പാറങ്ങോട്ട് ഷാജഹാന്റെ മകൻ മുഹമ്മദ് ഷദാന്‍(10)ആണ് മരിച്ചത്. എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷദാന്‍. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ സിദ്ര ആശുപത്രിയിലായിരുന്നു മരണം._
പിതാവ്: ഷാജഹാന്‍,
മാതാവ്: ഹഫ്സീന.
സഹോദരങ്ങള്‍: ഷഹാന്‍, ഷിയാൻ.
ചെറിയ പ്രായത്തിലുള്ള രണ്ട് മലയാളി വിദ്യാര്‍ത്ഥികളുടെ മരണത്തിന്റെ ഞെട്ടലിലാണ് ഖത്തറിലെ മലയാളി സമൂഹം. ഏഴു വയസുകാരിയായ ജന്ന ജമീല ഹൃദയാഘാതം മൂലം മരിച്ചത് വിശ്വാസിക്കാനാകാത്ത അവസ്ഥയിലാണ് പ്രവാസികള്‍.