തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ട്ക്കടയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവർ പോത്തൻകോട് സ്വദേശിയായ മുഖമ്മദ് സിജിൻ (29) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന വനിതാ കണ്ടക്ടർ ഉൾപ്പെടെ 10 പേർക്കാണ് പരിക്കേറ്റത്. ഓട്ടോയിലുണ്ടായിരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ച് സമീപത്തെ വീടിൻ്റെ മതിലും ഇലട്രിക് പോസ്റ്റിലും ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശവും ഓട്ടോ പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.