മലപ്പുറം കോഴിച്ചെന ആര്‍ആര്‍ആര്‍എഫ് ക്യാമ്പിലെ പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം കൂതാളി സ്വദേശി ബിജോയിയെയാണ് കാണാതായത്. ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ആര്‍ആര്‍ആര്‍എഫിന്റെ പരാതിയില്‍ മലപ്പുറം കല്‍പകഞ്ചേരി പൊലീസ് കേസെടുത്തു.