പത്തനംതിട്ട റാന്നി:ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവർ ഇടമുറി വലിയപതാൽ സ്വദേശി ചാക്കുരിക്കാട്ടിൽ സന്തോഷ് (43), വലിയപതാലിൽ വാടകയ്ക്ക് താമസിക്കുന്ന വാസുദേവൻ (54) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചേത്തയ്ക്കൽ - കൂത്താട്ടുകുളം എംഎൽഎ റോഡിൽ ബംഗ്ലാവുപടിയിലാണ് സംഭവം.
ഇറക്കം ഇറങ്ങി വന്ന ഓട്ടോറിക്ഷ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ രണ്ടായി ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുന്നിൽ തന്നെ പതിക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരാണ് രണ്ടു പേരേയും ഉടൻതന്നെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്