കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നരിയങ്ങാനം കുളത്തിനാൽ ജോയിയുടെ മകൻ ജോഫിൽ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ പാലാ- ഈരാറ്റുപേട്ട റൂട്ടിൽ പനയ്ക്കപ്പാലത്താണ് അപകടം.
ഡിഗ്രിക്ക് പഠിക്കുകയായിരുന്ന ജോഫിൽ സമീപകാലത്ത് വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റ് റോഡിൽ കിടന്ന ജോഫിലിനെ നാട്ടുകാരാണ് ഭരണങ്ങാനത്തെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. സംസ്ക്കാരം പിന്നീട്.