അജ്ഞാത വാഹനം കയറിയിറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.



പത്തനംതിട്ട  അടൂർ: അജ്ഞാത വാഹനം കയറിയിറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മേലൂട് തടവിളയിൽ റെജിമോൻ്റേയും കെ. വത്സമ്മയുടെയും മകൻ ആർ. റെനിമോൻ (20) ആണ് മരിച്ചത്.

       വൈകുന്നേരം അഞ്ചുമണിയോടെ കെപി റോഡിൽ പറക്കോട് ജങ്ഷനു സമീപമാണ് അപകടം. വലിയ വാഹനം കയറിയിറങ്ങിയതായിട്ടാണ് പോലീസ്  സംശയിക്കുന്നത്. ഏതു വാഹനമെന്ന് ഇത് വരെ സ്ഥിരീകരിക്കാൻ പോലീസിനായിട്ടില്ല.

        ഇൻക്വസ്റ്റ് നടപടികൾക്കും ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ വാഹനം ഏതെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. അടൂർ എസ്എൻ ഐടിയിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു റെനി മോൻ. ക്ലാസ് കഴിഞ്ഞ് തിരികെ അടൂരിലേക്ക് വരുമ്പോഴാണ് അപകടം.


Post a Comment

Previous Post Next Post