കണ്ണൂർ ശ്രീകണ്ഠാപുരത്ത് വാഹനാപകടം മലപ്പുറം പാങ്ങ് സ്വദേശി മരണപ്പെട്ടു

 


കണ്ണൂർ ശ്രീകണ്ഠാപുരം  തുമ്പേനിയിൽ വാഹനാപകടം  ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു

ശ്രീകണ്ഠാപുരം ഇരിട്ടി സംസ്ഥാന പാതയിൽ തുമ്പേനിയിൽ  ബുധനാഴ്‌ച രാവിലെ 6.30 നാണ് അപകടം ഉണ്ടായത്,  ലോറിയിലുണ്ടായിരുന്ന സഹായി ശിഹാബുദ്ദീന് സാരമായി പരുക്കേറ്റു

 ചെങ്കല്ല് ലോറി ഡ്രൈവറായ മലപ്പുറം പാങ്ങ് ഭാസ്കരൻപടി സ്വദേശി  ഐ ടി സി നിരപ്പിൽ താമസിക്കുന്ന വേലായുധന്റെ മകൻ ആലയിൽ ഹൗസിൽ ഗോപി(32)ണ് മരണപ്പെട്ടത്. .  മൃതദേഹം കണ്ണൂർ പെരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

മലപ്പുറത്ത് നിന്നും ചെങ്കല്ല് എടുക്കാനെത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിഞ്ഞത്. ഓടികൂടിയ നാട്ടുകാർ പരിക്കേറ്റ ഗോപിയെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകണ്ഠാപുരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.


Post a Comment

Previous Post Next Post