തിരുന്നാവായ: വൈരങ്കോട് തിക്കിലും തിരക്കിലും പെട്ട് മതിലിടിഞ്ഞ് കാർ തകർന്നു. വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തിയ്യാട്ടുത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് ക്ഷേത്രത്തിന് 200 മീറ്റർ ദൂരത്തിലാണ് അപകടം നടന്നത്. വൈരങ്കോട്-പട്ടർനടക്കാവ് റോഡിലാണ് രാത്രി 9.45 ഓടെ ചെങ്കൽ മതിൽ തകർന്ന് വീണത്. മതിലിൻ്റെ കോംപൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനുമേൽ കല്ലുകൾ പതിച്ചാണ് കാറിൻ്റെ പിൻഭാഗത്തെ ഗ്ലാസ് തകർന്നത്. കോംപൗണ്ടിനകത്ത് നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു.അപകട സമയത്ത് മതിലിന് സമീപത്ത് ഉത്സവം കാണാനെത്തിയ സ്ത്രീകളടക്കം നിരവധി പേരുണ്ടായിരുന്നു. പട്ടർനടക്കാവ് ഭാഗത്ത് നിന്ന് വരുന്ന വരവുകളും ഉത്സവം കണ്ട് മടങ്ങുന്നവരും ഒരേ ദിശയിലൂടെ സഞ്ചരിച്ചതിനെ തുടർന്നുണ്ടായ തിക്കും തിരക്കുമാണ് മതിലിടിഞ്ഞു വീഴാൻ കാരണമായത്. അപകടത്തിൽ ആരും പരുക്കില്ല.