ചങ്ങരംകുളം ഒതളൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് നെയിം ബോര്‍ഡിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു




മലപ്പുറം  ചങ്ങരംകുളം, ഒതളൂരില്‍ നിയന്ത്രണം വിട്ട ബൈക്ക്‌ നൈം ബോര്‍ഡില്‍ ഇടിച്ച്‌ ഐനൂര്‍ സ്വദേശി   കണ്ടിരുത്തിയില്‍ പരേതനായ രാമചന്ദ്രൻ എന്നവരുടെ മകന്‍ രതിഷ്(34) ആണ്‌ മരിച്ചത്‌.

  ഇന്ന് വൈകിയിട്ട്‌ മൂന്ന്‌ മണിയോടെയാണ്‌ അപകടം. സുഹൃത്തുക്കളോട്‌ ഭക്ഷണം വാങ്ങിച്ച്‌ വരാമെന്ന്‌ പറഞ്ഞ്‌ ബൈക്ക്‌ എടുത്ത്‌ പാവിട്ടപ്പുറത്തേക്ക്‌ വരുന്നതിനിടെയാണ്‌ അപകടം.

അപകടം.അപകടത്തിൽ പരിക്കേറ്റ്‌ റോഡിൽ കിടന്ന രതീഷിനെ നാട്ടുകാർ ചേര്‍ന്ന്‌ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല.എറണാംകുളത്ത്‌ സ്റ്റേഷറി കടയിൽ ജീവനക്കാരനായിരുന്നു മരിച്ച രതിഷ് ചങ്ങരംകുളം സണ്‍റൈസ്‌ ആശുപത്രിയില്‍ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ്‌ ഇന്‍ക്വസ്സ്‌ നടത്തി പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കൾക്ക്‌ വിട്ട്‌ കൊടുക്കും.

മാതാവ്‌ ശ്രീമതി.

ഭാര്യഹരിത. മകന്‍; ഐറിഷ്‌.

രാജേഷ്‌ ,രമ്യ എന്നിവര്‍ സഹോദരങ്ങളാണ്‌.

                        


Post a Comment

Previous Post Next Post