നിയന്ത്രണം വിട്ട ലോറി പിക്കപ്പിലിടിച്ച് അപകടം: രണ്ടു പേർക്ക് പരിക്ക്

  


 കോഴിക്കോട്  പയ്യോളി: ദേശീയപാതയിൽ പയ്യോളി രണ്ടാം ഗേറ്റിനു സമീപം നിയന്ത്രണം വിട്ട ലോറി പിക്കപ്പിലിടിച്ച് രണ്ടു പേർക്ക് പരിക്ക്. ചൊവ്വാഴ്ച്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടം നടന്നത്.

മംഗലാപുരത്തു നിന്നും എറണാകുളത്തേക്ക് മത്സ്യം കയറ്റി പോവുന്ന ലോറി റോഡരികിൽ നിർത്തിയിട്ട പിക്കപ്പിൽ ഇടിക്കുകയായിരുന്നു. കോഴിക്കോടു നിന്നും കാസർക്കോടേയ്ക്ക് കറി പൗഡർ ഉൾപ്പെടെയുള്ള സാധനങ്ങളുമായി പോവുന്ന പിക്കപ്പ് വാനിലാണ് ലോറി ഇടച്ചത്. റോഡരികിൽ വാഹനം നിർത്തിയിട്ട് സാധനങ്ങൾ അടുക്കി വെയ്ക്കുന്നതിനിടെയാണ് അപകടം നടന്നത്

പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇരുവർക്കും നിസ്സാര പരിക്കാണ് സംഭവിച്ചത്. ഇരു വാഹനങ്ങളുടെയും മുൻവശത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പയ്യോളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

Post a Comment

Previous Post Next Post