ചാവക്കാട് റോഡരികിലെ കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം



തൃശ്ശൂർ ചാവക്കാട് റോഡരികിലെ കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

    തൃശ്ശൂർ കൈപറമ്പ്  പൂനൂർ സ്വദേശി കൂട്ടാലക്കൽ നിമേഷ് (30) ആണ് മരിച്ചത്.

  ചാവക്കാട് മണത്തല സിങ്കർ ലൈൻ റോഡരികിലെ കുളത്തിൽ ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാർ ഇയാളെ കുളത്തിൽ നിന്നും കരക്ക് കയറ്റി. മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തി ച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post