അമ്പായത്തോട് സ്വദേശി തെങ്ങുംപള്ളിൽ ബിജു (മാത്തൻ / 46) ആണ് മരിച്ചത്. വെള്ളിയാഴ്‌ച 12.30 ഓടെയാണ് സംഭവം.
ബിജുവിൻ്റ സ്ഥലത്തെ മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്തേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജുവിനെ മാനന്തവാടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: സന്ധ്യ. മക്കൾ: ആഷ് ലിൻ, മറ്റൊരു മകൾ 40 ദിവസം പ്രായം.