കച്ചേരിപ്പടിയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം: അഞ്ചുപേർക്ക് പരിക്ക്

 


 തൃശ്ശൂർ    വടക്കേകാട് കച്ചേരിപടി വൈലത്തൂർ പാടത്തിന് സമീപം പുലർച്ചെ 3.40 ഓടെ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലും മതിലിലുമിടിച്ചാണ് അപകടം ഉണ്ടായത്._

           അപകടത്തിൽ പരിക്കുപറ്റിയ കാർ യാത്രികരും പുന്നയൂർ കുരഞ്ഞിയൂർ സ്വദേശികളുമായ പുഴങ്ങര വീട്ടിൽ അമീൻ (53), ഇഹുവാൻ (17), ഇസ്ഹാക്ക് (13), തിരിയേലത്ത് വീട്ടിൽ ജാസിൽ (20), വലിയകത്ത് വീട്ടിൽ ജാൻഫിഷാൻ (20) എന്നിവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post