തങ്ങൾപടിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു അപകടം; അഞ്ച് പേർക്ക് പരിക്ക്



തൃശ്ശൂർ   ചാവക്കാട് പൊന്നാനി ദേശീയപാതയിൽ തങ്ങൾപടി പെട്രോൾ പമ്പിന് മുൻവശമാണ് നിയന്ത്രണം വിട്ട മാരുതി 800 കാർ ഡിവൈഡറിൽ ഇടിച്ചു അപകടം ഉണ്ടായത്.അപകടത്തിൽ പരിക്ക് പറ്റിയ കാർ യാത്രികരും കോഴിക്കോട് സ്വദേശികളുമായ ജാനു (60),സംഗീത(45), പ്രേമൻ (53),അനന്തു കൃഷ്ണൻ (20), അനന്യ(17) എന്നിവരെ അണ്ടത്തോട് ആംബുലൻസ്, വിന്നേഴ്സ് ആംബുലൻസ്,നബവി ആംബുലൻസ് എന്നീ പ്രവർത്തകരും,നാട്ടുകാരും ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

  ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.




Previous Post Next Post