ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കുടുംബത്തിന് നേരെ ഒറ്റക്കൊമ്പൻ്റെ ആക്രമണം… മൂന്നു പേർക്ക് പരിക്ക്

 


പത്തനംതിട്ട: മൂഴിയാറിൽ കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. കാടിനുള്ളിൽ നിന്ന് തേൻ ശേഖരിച്ച് തിരികെ വരുകയായിരുന്ന ആദിവാസി കുടുംബത്തിന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. സജിത്ത് (24), സജിത്തിന്റെ അമ്മ അനിത, അച്ഛൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. സജിത്തും കുടുംബവും സഞ്ചരിച്ച ഇരുചക്രവാഹനത്തിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. വാഹനത്തിന് നേരെ ഒറ്റക്കൊമ്പൻ ഓടിയടുക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്നുപേർക്കും പരിക്കേറ്റു.

Post a Comment

Previous Post Next Post