മലപ്പുറം ചങ്ങരംകുളം:റോഡ് മുറിച്ച് കടന്ന ആളെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.കല്ലുർമ്മ സ്വദേശി പ്രദീപ്(45)പുറങ്ങ് സ്വദേശി മുബാറക്ക്(24) എന്നിവർക്കാണ് പരിക്കേറ്റത്.ചങ്ങരംകുളം ടൗണിൽ തൃശ്ശൂർ റോഡിൽ വ്യാഴാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് അപകടം.തൃശ്ശൂർ റോഡിലേക്ക് വന്നിരുന്ന ബൈക്ക് റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച പ്രദീപിനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പരിക്കേറ്റ പ്രദീപിനെയും,ബൈക്ക് യാത്രക്കാരനായ മുബാറക്കിനെയും നാട്ടുകാർ ചേർന്നു ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പ്രദീപിനെ തുടർ ചികിത്സക്കായി പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.