അൽ ഐനിൽ വാഹനാപകടം മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

  




അബുദാബി :അൽ ഐൻ വാഹനാപകടത്തിൽ  വൈരങ്കോട് പല്ലാർ സ്വദേശിയും അൽ ഐൻ സനാഇയ്യയിലെ ഒരു ഫുഡ്‌ സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ 

മണ്ണൂ പറമ്പിൽ മുസ്തഫയുടെ മകൻ 

മുസവിർ ( 25 ) വാഹനാപകടത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി , അബുദാബി അൽ ഐൻ റോഡിലെ അൽ ഖതം എന്ന സ്ഥലത്ത് വെച്ച് ഇന്നലെ വൈകുന്നേരം മുസവിർ ഓടിച്ചിരുന്ന വാഹനത്തിൻ്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത് .

അൽ ഐൻ ജീമി ഗവൺമെൻ്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

Previous Post Next Post