ഉത്സവത്തിനിടെ ആന വിരണ്ടു ,പരിഭ്രാന്തരായി ജനങ്ങൾ ഓടുന്നതിനിടെ ഒരാൾക്ക് കത്തിക്കുത്തേറ്റു



ആലപ്പുഴ: ആന വിരണ്ടതിനെത്തുടർന്ന് പരിഭ്രാന്തരായി ജനങ്ങൾ ഓടുന്നതിനിടെ യുവാവിന് കത്തിക്കുത്തേറ്റു. ആലപ്പുഴ ചന്തിരൂരിലാണ് സംഭവം.

        ആനവിരണ്ടപ്പോൾ 

ജനങ്ങൾ പരിഭ്രാന്തരായി ചിതറി ഓടുന്നതിനിടെയാണ് അരൂർ സ്വദേശി ആൽബിനെ (22) ആരോ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ആൽബിനെ നെട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യത്തെ തുടർന്നാണ് കുത്തിയതെന്ന് സൂചന. കുത്തിയവരെപ്പറ്റി വിവരം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ചന്തിരൂർ കുമർത്തുപടി ക്ഷേത്രോൽസവത്തിനിടെയാണ് സംഭവം.



Post a Comment

Previous Post Next Post