നാഗർകോവിൽ സുഹൃത്തുക്കൾക്കൊപ്പം കടൽതീരത്ത് ചിപ്പി ശേഖരിക്കാൻ ഇറങ്ങി; തിരയിൽപ്പെട്ട് വിദ്യാർത്ഥിനി മുങ്ങിമരിച്ചു മറ്റൊരു കുട്ടിയെ കാണാതായി.

  


നാഗർകോവിൽ  സുഹൃത്തുക്കൾക്കൊപ്പം കടൽതീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെ തിരയിൽപെട്ട വിദ്യാർഥിനി കടലിൽ മുങ്ങിമരിച്ചു. മറ്റൊരു കുട്ടിയെ കാണാതായി.

മെലേശങ്കരൻകുഴി സ്വദേശി മുത്തുകുമാർ - മീന ദമ്പതികളുടെ മകൾ സജിത(13) ആണ് പിള്ളതോപ്പ് കടൽത്തീരത്ത് മരിച്ചത്. ആലാംകോട്ട സ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.


ഒപ്പം ഉണ്ടായിരുന്ന മെലേശങ്കരൻകുഴിയിലെ രത്നകുമാറിൻ്റെ മകൾ ദർശിനി(13)യെയാണ് കാണാതായത് 

പിള്ളതോപ്പിൽ സുഹൃത്തിൻ്റെ വീട്ടിൽ പോയ ഇരുവരും സുഹൃത്തിനും ബന്ധുക്കൾക്കൊപ്പം ചിപ്പികൾ ശേഖരിക്കുന്നതിനിടയിൽ ആഞ്ഞടിച്ച തിരമാലയിൽപ്പെടുകയായിരുന്നു.


ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുളച്ചൽ മററൈൻ പൊലീസ് എസ്.ഐ സുരേഷിൻ്റെ നേതൃത്വത്തിൽ ഇന്നും തിരച്ചിൽ നടത്തിയെങ്കിലും ദർശിനിയെ കണ്ടെത്താനായില്ല. സജിതയുടെ മൃതദേഹം ആശാരിപള്ളം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.

Post a Comment

Previous Post Next Post