നിയന്ത്രണംവിട്ട കാർ വെെദ്യുത തൂണിലിടിച്ചു…യുവാവ് മരിച്ചു

 


തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ വെെദ്യുത തൂണിലിടിച്ച് യുവാവ് മരിച്ചു. ചൊവ്വര ജ്യോതി നിവാസിൽ ജോൺസൺ ജോൺ(26) ആണ് മരിച്ചത്. ഇന്നലെ രാത്രി 12മണിയോടെയായിരുന്നു അപകടം. ചൊവ്വര ഭാ​ഗത്തുനിന്ന് അടിമലത്തുറയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ജോൺസനൊപ്പമുണ്ടായിരുന്ന യുവാവിനും അപകടത്തിൽ പരിക്കേറ്റു. അപകടത്തിൽ കാറിന്റെ ഒരു ഭാ​ഗം പൂർണമായും തകർന്നു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post