കോട്ടയം പാലാ - കൂത്താട്ടുകുളം റോഡിൽ നിയന്ത്രണംവിട്ട കാർ, തലകീഴായി മറിഞ്ഞ് വൈദികന് പരിക്കേറ്റു. വയനാട് പീരുമേട് ഒലിവുമല ആശ്രമത്തിലെ ഫാദർ യുഹാനോ റമ്പാനാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകീട്ടോടെ താമരക്കാട്ട് ആയിരുന്നു അപകടം. കാർ മറിഞ്ഞതോടെ വഴിയിൽ ഗതാഗതം തടസപ്പെട്ടു. പീരുമേടുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടം
വഴിയോരത്തെ മരത്തിൽ ഇടിച്ചാണ് കാർ തലകീഴായി മറിഞ്ഞത്. നാട്ടുകാർ അറിയിച്ചതോടെ കൂത്താട്ടുകുളം അഗ്നിശമന രക്ഷാസേന സ്ഥലത്തെത്തിയ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘം സ്വകാര്യ ക്രയിനിന്റെ സഹായത്തോടെ കാർ ഉയർത്തി മാറ്റി. ഇതോടെയാണ് ഗതാഗതം തുടർന്നത്.