വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു. മാനന്തവാടിയിൽ ഹർത്താൽ

 


മാനന്തവാടി: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് കയറിയ കാട്ടാന ഒരാളെ കൊന്നു.

        ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന, മാനന്തവാടി പടമലയിലെ ജനവാസ മേഖലയില്‍ കടക്കുകയായിരുന്നു. വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തിലാണ് ഒരാള്‍ മരിച്ചത്. പടമല സ്വദേശി അജിയാണ് മരിച്ചത്.

       കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച  ആനയാണ് വയനാട്ടിലിറങ്ങിയത്. ഇത് ഒരു മോഴയാനയാണ്. ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ 144 പ്രഖ്യാപിച്ചു. കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടൻകൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.


Post a Comment

Previous Post Next Post