ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



ഇടുക്കി  കുമളി : അയൽവാസിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഭാര്യയുമായി ബൈക്കിൽ മടങ്ങുകയായിരുന്ന യുവാവ് അപകടത്തിൽ മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി അനീഷ് - 39 ആണ് മരിച്ചത്. അനീഷിന്റെ ഭാര്യ വീണയെ കാഞ്ഞിരപ്പള്ളി തലൂക്കാശുപത്രയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെ കുമളി ഒന്നാം മൈലിന് സമീപം അട്ടപ്പള്ളം റോഡിൽ മറ്റൊരു വാഹനത്തേ മറികടക്കുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അനീഷിന്റെ മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post