കാട്ടു പന്നി കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്



പാലക്കാട്‌   കല്ലടിക്കോട്: കല്ലടിക്കോട് വാക്കോട് ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടിയ കാട്ടു പന്നിയെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.കീരിപ്പാറ ചെറു പറമ്പത്ത് മണികണ്ഠനാണ് പരിക്കേറ്റത്. യാത്രക്കാരെ ഇറക്കി വീട്ടിലേക്ക് മടങ്ങും വഴി രാത്രി 8:30 ഓടുകൂടിയാണ് സംഭവം നടന്നത്. പ്രദേശത്തെ കാട്ടുപന്നി ശല്യം പതിവാണ്. മണികണ്ഠനെ പാലക്കാട് ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post