മലപ്പുറം: ഏഴു വയസുകാരൻ കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയ നാണയം പുറത്തെടുത്തു. പെരിന്തൽണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എൻഡോസ്‌കോപ്പിയിലൂടെയാണ് നാണയം പുറത്തെടുത്തത്. കഴിഞ്ഞ ദിവസമാണ് തൊഴുവാനൂർ സ്വദേശിയായ ഏഴു വയസുകാരൻ കളിക്കുന്നതിനിടയിൽ അഞ്ച് രൂപ നാണയം അബദ്ധത്തിൽ വിഴുങ്ങിയത്. ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അന്നനാളത്തിൽ കുടുങ്ങിയ നിലയിലായിരുന്നു നാണയം. തുടർന്ന് ഗ്യാസ്‌ട്രോ എൻററോളജി വിഭാഗം ഡോ.പി. ബിബിൻറെ നേതൃത്വത്തിൽ എൻഡോസ്‌കോപ്പിയിലൂടെ നാണയം പുറത്തെടുക്കുകയായിരുന്നു.