ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു



അമ്പലപ്പുഴ: ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു. തകഴി പഞ്ചായത്ത് കൈപ്പുകശേരിയിൽ മധുസൂധനൻ നായർ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 :45ഓടെ തകഴി ഗവ.ആശുപത്രിക്ക് സമീപം ആയിരുന്നു അപകടം. രാവിലെ വീട്ടിൽ നിന്നും ചായ കുടിക്കാനായി പോയതായിരുന്നു. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടിയതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. അമ്പലപ്പുഴ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.ഭാര്യ: ജഗദമ്മ.

Post a Comment

Previous Post Next Post