കോട്ടയം നഗരമധ്യത്തിൽ മനോരമ ജംഗ്ഷനിൽ കാറിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരനെ തിരിച്ചറിഞ്ഞില്ല

  


കോട്ടയം : നഗരമധ്യത്തിൽ മനോരമ ജംഗ്ഷനിൽ കാൽ നടയാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി. ഏകദേശം 65 വയസ് പ്രായം തോനുന്ന ആൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ കോട്ടയം കെ കെ റോഡിൽ മനോരമ ജംഗ്ഷന് സമീപം ആയിരുന്നു അപകടം. റോഡിൽ നടന്ന് വന്ന കാൽ നടയാത്രക്കാരനെ പിന്നാലെ എത്തിയ കാർ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹഞ്ഞ ഓട്ടോ ഡ്രൈവർമാരാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post