തൃശൂർ അന്തിക്കാട്: വന്നേരി സെന്ററിനു സമീപത്തെ വാക്കറ കുളത്തിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. പഴുവിൽ സ്വദേശി ജോയിയുടെ മകൻ ആൽവിൻ(16) ആണ് മരിച്ചത്. പടിയത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ആൽവിൻ. നാലുപേരടങ്ങുന്ന കൂട്ടുകാർ ഉച്ചയ്ക്ക് രണ്ടരയോടെ വാക്കറ കുളത്തിൽ കുളിക്കുന്നതിനിടെ നീന്താൻ ഉപയോഗിച്ച ട്യൂബ് മറിഞ്ഞ് ആൽവിൻ വെള്ളത്തിൽ മുങ്ങിപ്പോവുക യായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തി. പഞ്ചായത്തംഗം പ്രദീപ് കൊച്ചത്തിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ നാലരയോടെ മൃതദേഹം കണ്ടെത്ത മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി