ശബരിമല തീർത്ഥാടകരുടെ കാറും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചു… രണ്ട് പേർക്ക് പരിക്ക്

 


പാലക്കാട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. പാലക്കാട് തൃത്താല ഞാങ്ങാട്ടിരിയിലാണ് അപകടം ഉണ്ടായത്. കർണ്ണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും പാസഞ്ചർ ഓട്ടോറിക്ഷയും പെട്ടി ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃത്താലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post