കാസർകോട് നഗരത്തിലെ രണ്ടുകടകളിൽ വൻ തീപിടിത്തം; അഗ്നിശമനാ സേനയുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവായി



കാസർകോട്: പട്ടാപ്പകൽ നഗരത്തിലെ രണ്ടുകടകളിൽ വൻ തീപിടിത്തം. അഗ്നിശമനാ സേനയുടെ സമയോചിത ഇടപെടലിനെ തുടർന്ന് മറ്റ് കടകളിലേക്ക് തീ പടരുന്നത് തടഞ്ഞതോടെ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് എം.ജി റോഡിലെ മുസ്ലീംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിനു സമീപത്തെ രണ്ട് കടകൾക്ക് തീപിടിച്ചത്. ഉളിയത്തടുക്ക നാഷ്‌ണൽ നഗർ സ്വദേശി അഷറഫിന്റെ വീട്ടുസാധനങ്ങൾ വിൽക്കുന്ന കടയ്ക്കും തളങ്കര സ്വദേശി മനാസിന്റെ മൊബൈൽ ഷോപ്പിലുമാണ് തീപിടിത്തമുണ്ടായത്. തീപടരുന്നത് കണ്ട മൊബൈൽ ഷോപ്പുടമ ഉടൻ അകത്തുകയറി മൊബൈലുകളും മറ്റും മാറ്റിയതിനാൽ വലിയ നാശനഷ്ടമുണ്ടായില്ല. അതേസമയം ചവിട്ടുപായ വിൽക്കുന്ന കടയിലെ മുഴുവൻസാധനങ്ങളും കത്തി നശിച്ചു. വിവരത്തെ തുടർന്ന് കാസർകോട് നിന്നെത്തിയ ഫയർഫോഴ്‌സിൻ്റെ രണ്ടു യൂനീറ്റ് തീയണച്ചു. സമീപത്തായി നിരവധി കടകളുണ്ടായിരുന്നു. അരമണിക്കൂറിനകം

തന്നെ തീകെടുത്താൻ സാധിച്ചതോടെ മറ്റു കടകളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു. ഫയർ ഫോഴ്‌സ് ജീവനക്കാരുടെ സമയോചിത സേവനത്തെ വ്യാപാരികളും നാട്ടുകാരും അഭിനന്ദിച്ചു. രാവിലെ കടകൾ തുറക്കുന്നതിന് മുമ്പാണ് തീപ്പിടിത്തമുണ്ടായത്. ഷോട്ട്സർക്ക്യൂട്ടാണ് കാരണമായതെന്ന് സംശയിക്കുന്നു

Post a Comment

Previous Post Next Post