മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസിൻ്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്



തിരുവനന്തപുരം : തിരുവനന്തപുരം പള്ളിപ്പുറത്ത് ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ച്‌ അപകടം. ഉരി പോയ ടയർ പതിച്ച്‌ സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പള്ളിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസിൻ്റെ ടയർ ഊരി തെറിക്കുകയായിരുന്നു. ടയർ ഊരിത്തെറിച്ച്‌ അതുവഴി പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടർ യാത്രികൻ ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.



Post a Comment

Previous Post Next Post