കൊണ്ടോട്ടി മൊറയൂരിൽ നിയന്ത്രണം വിട്ട ട്രാവല്ലർ മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്

 



മലപ്പുറം കൊണ്ടോട്ടി മൊറയൂരിൽ നിയന്ത്രണം വിട്ട ട്രാവല്ലർ മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക് .


 ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം . അപകട വിവരമറിഞ്ഞെത്തിയ മൊറയൂർ അലിവ് ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിലും. കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


എടവണ്ണപ്പാറ കക്കോവ് സ്വദേശികളായ അബ്ദുൽ ലത്തീഫ് 58, ഇമ്പിച്ചി അലി 55,റംഷീദ്‌ 37, ഫായിസ് 26, വഹാബ് 50, ഉമ്മർ 60, അബ്ദുൽ ഗഫൂർ 42 എന്നിവരെ മഞ്ചേരി മെഡിക്കൽ കോളേജിലും മറ്റുള്ളവരെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. വ്യാപാരി വ്യവസായിയുടെ സമ്മേളനം കഴിഞ്ഞു വരുന്നതിനിടെ ആണ് അപകടം.  ഗുരുതര പരിക്കേറ്റ വഹാബ് 50 നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി 

Post a Comment

Previous Post Next Post