അകലാട് മൂഹിയുദ്ധീൻ പള്ളിക്ക് സമീപം ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്



 പൊന്നാനി ചാവക്കാട് ദേശീയ പാതയിലെ അകലാട് മൂന്നൈനി, മൂഹിയുദ്ധീൻ പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ സ്കൂട്ടി യാത്രക്കാരൻ കുമാരൻപടി സ്വദേശി ശിഹാബ്(38) എന്നവരെ അയിരൂർ വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

      ദേശീയ പാത ജോലി നടക്കുന്ന ഇടുങ്ങിയ സ്ഥലത്ത് കൂടി വരികയായിരുന്ന ലോറി, മറ്റൊരു ലോറിയെ അപകടകാരമാം വിധം മറികടക്കുന്നത് കണ്ട് ഭയന്ന് സൈഡിലേക്ക് വെട്ടിച്ചു മാറ്റിയ സ്കൂട്ടിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ശിഹാബും, ഭാര്യയും തലനാരിഴക്കാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.



Post a Comment

Previous Post Next Post