നീന്തൽ പരിശീലനത്തിനിടെ ശ്വാസതടസ്സം; കരയിൽകയറിയ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

 


തിരുവനന്തപുരം വെഞ്ഞാറമൂട് നീന്തൽ പരിശീലനത്തിനിടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കരയിൽകയറിയിരുന്ന വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.


കോലിയക്കോട് കുന്നിട ഉല്ലാസ് നഗർ അശ്വതി ഭവനിൽ താരാ ദാസിൻ്റെയും ബിനുവിന്റെയും മകൾ ദ്രുപിത (14) ആണ് മരിച്ചത്. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിൽ ബുധനാഴ്ച‌ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.

വൈകുന്നേരം 4.30 മുതലാണ് ദ്രുപിത പരിശീലനം നടത്തിയിരുന്നത്. പരിശീലനം നടത്തിക്കൊണ്ടിരിക്കെ 6.45-ഓടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കരയിൽ കയറിയിരിക്കുകയായിരുന്നു.


തുടർന്നാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ പിരപ്പൻകോട് തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോത്തൻകോട് എൽ.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ദ്രുപിത. കുട്ടിക്ക് നേരത്തെതന്നെ ശ്വാസംമുട്ടൽ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

Post a Comment

Previous Post Next Post