തിരുന്നാവായ വലിയ പറപ്പുരിൽ ജലജീവൻ പൈപ്പ് ലൈൻ വർക്ക് ചെയ്യുന്നതിനിടെ കാറിടിച്ച് പ്ലംബർ മരണപ്പെട്ടു


കുറ്റിപ്പുറം :  നടുവട്ടം നാഗപറമ്പ് - വലിയ പറപ്പുർ - പട്ടർ നടക്കാവ് റോഡിൽ  തിരുന്നാവായ വലിയ പറപ്പുരിൽ കാർ ഇടിച്ച്  കുറ്റിപ്പുറം നടുവട്ടം കൊളത്തോൾ കളത്തിൽ പടി കളപ്പറമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹരീഷ് (45)  മരണപ്പെട്ടു : മൃതദേഹം പുത്തനത്താണി സ്വകാര്യ ആശുപത്രിയിൽ..അപകടത്തിനിടയാക്കിയത് വീട്ടിൽ നിന്നും റോഡിലേക്ക് വന്ന കാർ. കാർ ഓടിച്ചിരുന്നത് തിരുന്നാവായ -പട്ടർനടക്കാവ് മേഖലയിലെ യുവ ബിസിനസുകാരൻ എന്ന് നാട്ടുകാരും ദൃക്സാക്ഷികളും : അശ്രദ്ധയാണ് അപകടത്തിനിടയാക്കിയത് എന്ന് പ്രാഥമിക നിഗമനം. വീട്ടിലെ വഴിയിൽ നിന്നും കാർ റോഡിലേക്ക് ഇറക്കുമ്പോൾ സമീപത്തെ ജലജീവൻ പൈപ്പിനായി നിർമിച്ച ചാലിൽ കാർ ചെറുതായി ചാടിയതാണ് അവിടെ ജോലി ചെയ്യുന്ന പ്ലംബർക്ക് അപകടം സംഭവിക്കാൻ കാരണം എന്നും നാട്ടുകാർ : ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും: പുത്തനത്താണി ആശുപത്രിയിൽ എത്തും മുമ്പ് മരണം സംഭവിച്ചു എന്ന് പ്രാഥമിക നിഗമനം:മരണപ്പെട്ടത് വാട്ടർ അതോറിറ്റിയുടെയും കരാറുകാരുടെയും പ്രവൃത്തികൾ വർഷങ്ങളായി കാര്യക്ഷമമായി നടപ്പാക്കുന്ന മികച്ച പ്ലംബർ: നടുവട്ടം നാഗപറമ്പ് - വലിയപറപ്പുർ- പട്ടർ നടക്കാവ് റോഡിൽ അപകടം നടന്നത് ഇന്ന് (വെള്ളി) പകൽ 11 മണിയോടെ : കൽപ്പകഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു

 

Post a Comment

Previous Post Next Post