മലപ്പുറം പൊന്നാനി-തിരൂർ പാതയിൽ ആലിങ്ങൽ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ 10 മണിയോടെ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക് പറ്റിയ ആലിങ്ങൽ മുട്ടന്നൂർ സ്വദേശിനി കള്ളിയത്ത് പറമ്പിൽ അഭിരാമി, മംഗലം സ്വദേശി കാമേത്ത് വളപ്പിൽ ജിതിൻ എന്നിവരെ ആലത്തിയൂർ ഇമ്പിച്ചി ബാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..