കൊല്ലം: കൊട്ടാരക്കര പുലമണിൽ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായ തൃക്കണ്ണമംഗല്‍ സ്വദേശി ഗിരീഷ് കുമാര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലേക്ക് സ്കൂട്ടർ ഇടിച്ചു കയറിയായിരുന്നു അപകടം.