ഗ്യാസ് സിലിണ്ടറിൽനിന്ന്​ തീ പടർന്ന് വീട് കത്തിനശിച്ചു



കൊല്ലം  ശാസ്താംകോട്ട :   ഗ്യാസ് സിലിണ്ടറിൽനിന്ന്​ തീ പടർന്ന് വീട് കത്തിനശി ച്ചു. കുന്നത്തൂർ ഐവർകാല നിലക്കൽ ക്ഷേത്രത്തിനു സമീപം അനു ഭവനത്തി ൽ അനിലിന്റെ വീടിനാണ് തീപിടിച്ചത്.


രാവിലെ ആഹാരം പാകംചെയ്യുന്നതിനി ടെ, അപ്രതീക്ഷിതമായി സിലണ്ടറിൽനി ന്ന് തീയുണ്ടാകുകയും സമീപത്തുകിടന്ന വസ്തുക്കളിലേക്ക് തീപടരുകയുമായിരുന്നു

തുടർന്ന്, സിലിണ്ടറിൽനിന്ന് അടുക്കള യിലേക്കും തൊട്ടടുത്ത മുറിയിലേക്കും തീ പടർന്നുപിടിക്കുകയായിരുന്നു. വിവ രമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ശാ സ്താംകോട്ട അഗ്‌നിരക്ഷാ അംഗങ്ങൾ അടുക്കളയിൽകയറി കത്തിക്കൊണ്ടിരു ന്ന സിലിണ്ടർ പുറത്തെത്തിച്ചു.


തുടർന്ന് വെള്ളം പമ്പുചെയ്‌ത്‌ അടുക്ക ളയിലെയും മുറിയിലെയും തീ കെടുത്തു കയായിരുന്നു. അടുക്കളയും വയറിങ് സാമഗ്രികളും പൂർണമായും കത്തിയമർ ന്നു

നാട്ടുകാരുടെ സഹായത്തോടെ ശാ സ്താംകോട്ട അഗ്‌നിരക്ഷാ നിലയം സ്റ്റേ ഷൻ ഓഫിസർ ജയചന്ദ്രൻ്റെ നേതൃത്വ ത്തിൽ ഫയർമാൻമാരായ ഷിനു, രതീ ഷ്, രാജേഷ്, ഹോം ഗാർഡ് പ്രദീപ് ജി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പ ങ്കാളികളായി.

സേനയുടെ സമയോചിത ഇടപെടൽ മൂ ലം സമീപ വീടുകളിലേക്ക് തീ പടരാതെ ദുരന്തം ഒഴിവാകുകയായിരുന്നു.

Post a Comment

Previous Post Next Post