നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം



 ഇടുക്കി :  മൂവാറ്റുപുഴ - ആരക്കുഴ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഇടുക്കി പുറപ്പുഴ കുണിഞ്ഞി സ്വദശി മേമ്പിള്ളിൽ ഷാൻറി ബോബി (36) ആണ് മരിച്ചത്

ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ഷാന്റിയും, ഭർത്താവ് ബോബി എം.വൈയും രണ്ട് വയസ്സുള്ള ഇവരുടെ കുട്ടിയും സഞ്ചരിച്ച ബൈക്കാണ് പെരുമ്പല്ലൂരിൽ അപകടത്തിൽപെടുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഷാന്റിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം മരണത്തിന് കീഴടങ്ങുകയായിരുന്നു.  അതേസമയം, അപകടത്തിൽ പരിക്കേറ്റ ബോബി ചികിത്സയിൽ തുടരുകയാണ്. കുട്ടി പരിക്കുകളേൽക്കാതെ രക്ഷപെട്ടു. കുട്ടിയുമായി ആശുപത്രിയിൽ പോയി തിരികെ വരുന്നതിനിടയിലാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post