മക്കളെ സ്ക്കൂളിലേക്ക് അയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി



   അമ്പലത്തറ : മക്കളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

 അമ്പലത്തറ അയ്യങ്കാവിലെ ഓട്ടോ ഡ്രൈവർ വളവിൽ ഹൗസിൽ ബിജുവിന്റെ ഭാര്യ പി. ശ്രീജ (35) യാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 10 മണിയോടെ ശ്രീജ മക്കളെ സ്കൂൾവാഹനം കയറ്റി വിടാനായി ഭർതൃമാതാവിനോട് പറഞ്ഞിരുന്നു. ഭർതൃമാതാവ് വീട്ടിൽ നിന്നും അല്പം ദൂരെ പോയ സമയത്താണ് സംഭവം നടന്നത്. ഭർതൃമാതാവ് തിരിച്ചു വരുമ്പോഴേക്കും ശ്രീജയെ പുറത്ത് കണ്ടില്ല. പറമ്പിലേക്ക് പോയതാണെന്ന് സംശയിച്ച് അങ്ങോട്ട് പോയെങ്കിലും കണ്ടില്ല.തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടത്. സാധാരണയായി ശ്രീജയാണ് മക്കളെ വാഹനം കയറ്റി വിടാൻ പോകാറുണ്ടാ

യിരുന്നത്.അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി



Post a Comment

Previous Post Next Post