വാഗമൺ മീൻമുട്ടി മീൻമുട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ മൂന്നംഗ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ അമ്മ മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയിൽ



ഇടുക്കി : വാഗമൺ മീൻമുട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാർ സ്വദേശിയായ ദീപയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദീപയുടെ ഭർത്താവും മകനും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.മീൻ മുട്ടി പാലത്തിൽ ഇവർ സഞ്ചരിച്ച ബൈക്ക് താഴേക്ക് മറിയുകയായിരുന്നു. പാലത്തിന് മുകളിൽ നിന്ന് പാറ നിറഞ്ഞ താഴ്ചയിലേക്ക് വീണാണ് ദീപ മരിച്ചതെന്നാണ് വിവരം. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി.


വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയ കുടുംബം ബൈക്ക് വാടകയ്ക്ക് എടുത്ത് സ്ഥലങ്ങൾ കാണാൻ പോയതായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.



Post a Comment

Previous Post Next Post