പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉത്തർപ്രദേശിലെ കൗശാമ്പിയിലെ ഭർവാരി ജില്ലയിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്കനിർമാണശാല ജനവാസ മേഖലയിൽ നിന്ന് അകലെയായതിനാൽ വലിയ ദുരന്തം ഒഴിവായി. പൊലീസും അഗ്നരക്ഷാ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.