യു എസിൽ മലയാളി ദമ്പതികളെയും കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി

 


കൊല്ലം സ്വദേശികളായ മലയാളി ദമ്പതിമാരെ യു എ സിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഫാത്തിമ മാതാ കോളേജിലെ റിട്ട.പ്രിൻസിപ്പൽ പ്രഫ.ഹെൻട്രിയുടെ ഇളയമകൻ ആനന്ദ് ഹെൻട്രിയെയും ഭാര്യ : ആലീസ് ബെൻസീഗറിനെയും കുടുംബത്തെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് യുകെ സമയം രാവിലെ ഒൻപത് മണിയോടെയാണ് ഇദ്ദേഹത്തെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനകൾ പൂർത്തിയായി വരുന്നതേയുള്ളു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിടും.

Post a Comment

Previous Post Next Post