യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി



അലനല്ലൂർ: വെള്ളിയാർ പുഴയിൽ കണ്ണംകുണ്ട് ഭാഗത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചുണ്ടോട്ടുകുന്ന് പട്ടികവർഗ

കോളനിയിൽ താമസിക്കുന്ന ചുടലപ്പൊട്ടി മാതന്റെ മകൻ മനോജ് (39) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ച

കഴിഞ്ഞ് കുളിക്കാനെന്ന് പറഞ്ഞ് മനോജ് വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. പിന്നീട്

 കാണാതാവുകയും തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് വെള്ളിയാഴ്ച രാവിലെയോടെ കണ്ണംകുണ്ട് കോസ് വേയ്ക്ക് സമീപം നിർമിച്ച

താത്കാലിക തടയണയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ച പ്രകാരം വട്ടമ്പലം അഗ്നിരക്ഷാനി ലയത്തിൽ നിന്നും

അസി.സ്റ്റേഷൻ ഓഫിസർ എ.കെ.ഗോവിന്ദൻകുട്ടിയുടെ നേതൃത്വ ത്തിലുള്ള സേന അംഗങ്ങളെത്തി മൃതദേഹം പുഴയിൽ നിന്നും പുറത്തെടുത്തു. നാട്ടുകൽ പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ

സ്വീകരിച്ചു. ഭാര്യ: ശാന്ത. മക്കൾ:

അനശ്വര, അനന്യ, അഖിൽ.

Post a Comment

Previous Post Next Post