വടകരയിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ചു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു




വടകര:  ആയഞ്ചേരിയില്‍  ഓടികൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ
രക്ഷപ്പെട്ടു. മേമുണ്ട സ്വദേശി പുത്രോളി രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാറാണ് ശനിയാഴ്ച രാത്രി 7.30 ഓടെ മെയില്‍  റോഡില്‍ ഡേ മള്‍ട്ടിന് സമീപം കത്തി നശിച്ചത്. മേമുണ്ടയില്‍ നിന്നു കടമേരിയില്‍ കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലാണ് അപകടം. കെ.എല്‍ 14 ടി 4833 റിനോള്‍ഡ് കിഡ് കാറാണ് അഗ്നിക്കിരയായത്. രാജേന്ദ്രന്റെ മകന്‍ അശ്വിന്‍ രാജാണ് കാറോടിച്ചിരുന്നത്. ഓടുന്നതിനിടയില്‍ കാറിനു ചെറിയ മിസ്സിംഗ് ഉണ്ടായതിനെ തുടര്‍ന്ന് കാര്‍ റോഡിന് ഒരു വശത്തേക്ക് നിര്‍ത്തി എല്ലാവരും ഇറങ്ങി. പെട്ടെന്ന് കാറില്‍ നിന്ന് പുക ഉയരുകയും തീ പിടിക്കുകയുമായിരുന്നു. ഓടിക്കൂടിയ   നാട്ടുകാരും വിവരമറിഞ്ഞ് വടകരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും തീ അണച്ചു

Post a Comment

Previous Post Next Post