വിദ്യാർഥിയുടെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തി



ആലപ്പുഴ   മാവേലിക്കര: ബിരുദ വിദ്യാർഥിയുടെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തി. തഴക്കര വെട്ടിയാർ മലയൻ മുക്കിന് സമീപം നമസ്യയിൽ കൃഷ്ണൻ നായരുടെയും ലതികയുടെയും മകൻ നിഷാന്ത് കൃഷ്ണന്റെ (19) മൃതദേഹം ആണ് കൊല്ലകടവ് പാലത്തിനു സമീപത്ത് നിന്ന് കണ്ടെത്തിയത്. നിഷാന്ത് ഓടിച്ച കാർ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇന്നു രാവിലെ ആറ്റിൽ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയത്. കൊല്ലം കൊട്ടിയം ഡോൺ ബോസ്കോ കോളേജിലെ ഇംഗ്ലിഷ് ബിരുദ വിദ്യാർഥി ആയിരുന്നു നിഷാന്ത്. സഹോദരൻ: നവനീത് കൃഷ്ണൻ.

Post a Comment

Previous Post Next Post